Banner Ads

UK മലയാളികൾക്ക് കഷ്ടകാലം!!; കേരളത്തിലേക്ക് തന്നെ തിരിച്ച് വരേണ്ടി വരുന്ന അവസ്ഥ

കുടിയേറ്റം വർധിച്ചതോടെ യുകെയിൽ വാടക വീടുകളുടെ നിരക്ക് വലിയതോതിൽ കുതിച്ചുയരുകയാണ്. എന്തെങ്കിലും ഒരു ജോലി സ്വപ്നം കണ്ട് യുകെയിൽ എത്തുന്നവർക്കും നാടു വിടുന്നവർക്കുമൊക്കെ തിരിച്ചടിയാകുന്ന രീതിയിലാണ് നിലവിൽ കാര്യങ്ങൾ. ശമ്പളത്തിൻ്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് ആയി ചിലവഴിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഉയർന്ന പണപ്പെരുപ്പം നിലനിൽക്കുന്നതിനാൽ ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കും ഒക്കെ പണം കണ്ടെത്താൻ യുകെയിൽ എത്തുന്ന പലരും ബുദ്ധിമുട്ടുകയാണ്. വാടക വീടുകളുടെ കാര്യത്തിൽ മാത്രമല്ല, മറ്റ് പ്രോപ്പർട്ടികളുടെയും നിരക്ക് ഉയരുന്ന സാഹചര്യമാണിപ്പോൾ. സമീപ വർഷങ്ങളിലും നിരക്ക് വർധന തുടരുമെന്നാണ് പ്രാഥമിക നിഗമനം..

Leave a Reply

Your email address will not be published. Required fields are marked *