
മൊബൈൽ വഴിയുള്ള തട്ടിപ്പുകൾ തടയാൻ കേന്ദ്ര ടെലികോം മന്ത്രാലയം (DoT) ‘കോളിംഗ് നെയിം പ്രസന്റേഷൻ’ (CNAP) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. CNAP നിലവിൽ വരുമ്പോൾ, സിം രജിസ്റ്റർ ചെയ്ത വ്യക്തിയുടെ ഔദ്യോഗിക പേര് ഇൻകമിംഗ് കോൾ സ്ക്രീനിൽ പ്രദർശിപ്പിക്കും. 4G നെറ്റ് വർക്കുകളിലാണ് ആദ്യഘട്ട പരീക്ഷണം.