ട്രാക്കുമായി രാജ്യത്തുടനീളം യാത്രപോകുന്ന ഭർത്താവിനോടു കുശുമ്പു തോന്നിയില്ലായിരുന്നെങ്കിൽ ജലജ ഒരിക്കലും ഒരു ട്രക്ക് ഡ്രൈവർ ആകുമായിരുന്നില്ല. ഭാര്യയെ വെറുതേ ട്രക്കിന്റെ കാബിനിലിരുത്തി കൊണ്ടു പോകില്ലെന്ന് രതീഷ് വാശിപിടിച്ചില്ലായിരുന്നെങ്കിലും ജലജ ട്രക്ക് ഓടിക്കാൻ സാധിക്കില്ലായിരുന്നു. ജലജ വണ്ടി ഓടിക്കാൻ തുടങ്ങിയതോടെയാണ് അനുജൻ രാജേഷിന്റെ ഭാര്യ സൂര്യ ഹെവിലൈസൻസ് എടുത്തത്. പോരാത്തതിന് ജലജയുടെ മകൾ ദേവിക 20-ാം വയസ്സിൽത്തന്നെ ഹെവി ലൈസൻസ് എടുത്തു. പുത്തേട്ട് കുടുംബത്തിൽ അങ്ങനെ ഇപ്പോൾ 3 സ്ത്രീകൾ ട്രക്ക് ഡ്രൈവർമാരാണ്. കാഴ്ചകൾ കാണാനുള്ള മോഹം കരിയർ ആക്കിയ ആളുകൾ…