നിലമ്പൂര്‍ കനത്ത രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ , സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാനാണ് സി.പി.എം നേതൃത്വം യഥാർത്ഥത്തിൽ ഒരുങ്ങേണ്ടത്. അവരുടെ അണികളും അനുഭാവികളും ആഗ്രഹിക്കുന്നതും ശെരിക്കും ഇതു തന്നെയാണെന്നു പറയാം. സ്വതന്ത്ര പരീക്ഷണങ്ങള്‍ ബാധ്യതയായും, വിലപേശലിനുള്ള ആയുധങ്ങളുമായും മാറുന്ന പുതിയ സാഹചര്യമാണ് ഇപ്പോൾ കുടുതലും നിലനിൽക്കുന്നത്.അത്തരം പരീക്ഷണങ്ങള്‍ ഒഴിവാക്കി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിക്കുകയാണെങ്കിൽ പൊതു സമൂഹത്തില്‍ സി.പി.എമ്മിനോടുള്ള വിശ്വാസ്യതയാണ് യഥാർത്ഥത്തിൽ കൂടുക.