നമ്മുക്ക് ചുറ്റും ഒന്നിടവിട്ട് നടന്നുകൊണ്ടിരിക്കുന്ന കൊലവിളികൾ എന്നാണ് അവസാനിക്കുക..ഓരോ രാവും പകലും സമാധാനങ്ങളില്ലാത്ത സമയമായി മാറി കേരളമാകെ ഞെട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥ. ഇത് ഒരു കുടുംബത്തിന്റെ മാത്രം വേദനയല്ല നമ്മുക്ക് അറിയാം നമ്മളൊന്നാകെയാണ് വിഷമിക്കുന്നത്.23 വയസ്സുകാരനായ വെഞ്ഞാറമൂട് കാരൻ ആഫാന്റെ കൂട്ട കൊലയ്ക്ക് തൊട്ടുപിന്നാലെ,താമരശ്ശേരിയിൽ പത്താം ക്ലാസ്കാരൻ ഷഹബാസിന്റെ മരണം കൂടി.