Banner Ads

“സോണിയയുടെ ത്യാഗം ക്രിസ്മസിന് കാരണമായെന്ന് രേവന്ത് റെഡ്ഡി; തെലങ്കാനയിൽ രാഷ്ട്രീയ വിവാദം പുകയുന്നു”

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ ക്രിസ്മസ് പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. സോണിയ ഗാന്ധിയുടെ ത്യാഗമാണ് സംസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. മതപരമായ ആഘോഷത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. തെലങ്കാന രൂപീകരണവും സോണിയ ഗാന്ധിയുടെ ജന്മദിനവും തമ്മിലുള്ള താരതമ്യമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.