
ജർമ്മനിയിലെ ബവേറിയയിൽ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിലേക്ക് ഒരുകൂട്ടം ആടുകൾ ഇരച്ചുകയറി. ഷോപ്പിംഗ് ബാഗുമായി വന്ന ഒരാളെ കണ്ടപ്പോൾ ഭക്ഷണം ലഭിക്കുമെന്ന് കരുതി പിന്തുടർന്നതാണ് ഈ മിണ്ടാപ്രാണികൾ. 20 മിനിറ്റോളം സൂപ്പർമാർക്കറ്റിനുള്ളിൽ ചിലവഴിച്ച ആടുകളെ പുറത്താക്കാൻ ജീവനക്കാർ പെടാപ്പാട് പെട്ടു. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ആട് ഷോപ്പിങ്ങിന്റെ രസകരമായ ദൃശ്യങ്ങൾ കാണാം.