സംഘർഷം തുടരുന്ന സിറിയയിൽ നിന്നും പൗരന്മാരെ ഒഴിപ്പിച്ച് ഇന്ത്യ. 14 വർഷത്തെ ഭരണം അവസാനിപ്പിച്ച് വിമത സേന പ്രസിഡൻ്റ് ബാഷർ അൽ-അസദിനെ പുറത്താക്കി രണ്ട് ദിവസത്തിന് ശേഷമാണ് രാജ്യത്തിൻ്റെ രക്ഷാ ദൗത്യം. ചൊവ്വാഴ്ച 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്നിട്ടുണ്ടെന്നും ലഭ്യമായ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു..