ഇക്കാര്യത്തില്‍ ശോഭയുടെ മനസ്സറിയുക എന്നതാണ് സന്ദീപിലുള്ള ദൗത്യം. എന്നാല്‍, ഈ ദൗത്യം എത്രകണ്ട് വിജയിപ്പിക്കാന്‍ സന്ദീപിന് കഴിയും എന്ന ചോദ്യവും ഉയരുന്നു. ശോഭക്ക് സമ്മതമെങ്കില്‍ മികച്ച വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുമെത്തും. എന്നാല്‍, പരിവാര്‍ കുടുംബം വിട്ട് മറ്റുവഴിയിലേക്ക് നീങ്ങുന്നത് ചിന്തിക്കാന്‍ പോലും തയ്യാറല്ലെന്നാണ് ശോഭയുടെ പക്ഷം. താന്‍ ഇത്രയും കാലം വിശ്വസിച്ച പ്രത്യയശാസ്ത്രങ്ങളെ വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടി ബലികഴിക്കാന്‍ അവര്‍ തയ്യാറല്ല. തന്റെ പോരാട്ടങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെയാകും എന്നാണ് ശോഭയുടെ പക്ഷം…