കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ നടന്ന രണ്ട് കൂറ്റൻ കപ്പലപകടങ്ങൾ വലിയ ദുരൂഹതകളുയർത്തുന്നു. കൊച്ചി-ആലപ്പുഴ തീരത്തും, ബേപ്പൂർ തുറമുഖത്തിന് സമീപവും മുങ്ങിയ കപ്പലുകളിൽ നിന്ന് വിഷാംശമുള്ള കണ്ടെയ്‌നറുകൾ കടലിൽ പതിച്ചത് കടൽ സമ്പത്തിനെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും സാരമായി ബാധിക്കുന്നു. ഡെയ്‌ലി ഷോയുടെ ഈ എപ്പിസോഡിൽ ഈ വിഷയത്തെക്കുറിച്ചുള്ള ആശങ്കകളും ചോദ്യങ്ങളും ചർച്ച ചെയ്യുന്നു.