
സിനിമാക്കഥയെ വെല്ലുന്ന ഇൻഷുറൻസ് തട്ടിപ്പുമായി വിയറ്റ്നാം സ്വദേശിനി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ന്യൂയെൻ തി തു എന്ന യുവതിയാണ് അഞ്ച് വർഷത്തിന് ശേഷം പിടിയിലായത്. 2020-ൽ മരിച്ചതായി രേഖപ്പെടുത്തിയ ഇവർ, കഴിഞ്ഞ ദിവസം സ്വന്തം മരണ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പുരോഹിതന്റെയും അമ്മയുടെയും സഹായത്തോടെ നടത്തിയ ഈ മരണ നാടകത്തിലൂടെ 43 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്.