
നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച വയനാട്ടിലെ സിപ്‌ലൈൻ അപകടത്തിന്റെ ഡീപ്‌ഫേക്ക് വിഡിയോ പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വയനാട് സൈബർ പോലീസ് കേസെടുത്തു. ‘അഷ്കർ അലി റിയാക്‌ട്സ്’ എന്ന അക്കൗണ്ടിനെതിരെയാണ് നടപടി. വ്യാജ സിസിടിവി ദൃശ്യം ടൂറിസം മേഖലയ്ക്ക് ഭീഷണിയാണെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.