റോമൻ കത്തോലിക്കാ ചർച്ചിൻ്റെ ഭരണകേന്ദ്രമായ വത്തിക്കാനിലെ ചരിത്രപ്രസിദ്ധമായ അപ്പസ്‌തോലിക ലൈബ്രറിയിൽ മുസ്‌ലിംകൾക്ക് നമസ്‌കരിക്കാൻ പ്രത്യേക മുറി അനുവദിച്ചു. പഠനത്തിനായി ലൈബ്രറിയിൽ എത്തുന്ന മുസ്‌ലിം വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് ലൈബ്രറിയുടെ വൈസ് പെർഫെക്ട് ഫാദർ ജാക്കമോ കർദിനാളി അറിയിച്ചു.