നിങ്ങളുടെ കൈവശം പണം ഉണ്ടോ? അത് എത്ര ചെറുതോ വലുതോ ആക്കട്ടെ. ആ പണം നിക്ഷേപിച്ച് കൃത്യമായ ഇടവേളകളിൽ വരുമാനം ലഭിക്കുന്ന നിരവധി പദ്ധതികളാണ് ഇപ്പോൾ നിലവിലുള്ളത്. ഇത്തരം പദ്ധതികളിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തപാൽ വകുപ്പിന് കീഴിലുള്ള പദ്ധതികളിൽ ചേരുമ്പോഴാണ്. നിക്ഷേപകന് പലിശയിനത്തിൽ മാത്രം കൂടുതൽ വരുമാനം സ്വന്തമാക്കാൻ കഴിയുന്ന തപാൽ വകുപ്പിന് കീഴിലുള്ള ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നത്. ഇതിന്റെ കൂടുതൽ വിശദംശങ്ങൾ നോക്കാം.