Banner Ads

ലോസ് ആഞ്ചെലെസിലെ തെരുവുകളിൽ ചായ വിറ്റ് ബിഹാറി യുവാവ്; ഒരു കപ്പ് ചായയ്ക്ക് 782 രൂപ!

അമേരിക്കയിലെ ലോസ് ആഞ്ചെലെസിൽ തനിമയുള്ള ഇന്ത്യൻ ചായയും പോഹയുമായി ഒരു ബിഹാറി യുവാവ്. ഹോളിവുഡിന്റെ മണ്ണിൽ ആത്മവിശ്വാസത്തോടെ ഹിന്ദി സംസാരിച്ച് ചായ വിളമ്പുന്ന ഈ യുവാവ് ഇപ്പോൾ ഇന്റർനെറ്റിലെ താരമാണ്. ഒരു കപ്പ് ചായയ്ക്ക് 782 രൂപയും പോഹയ്ക്ക് 1500 രൂപയിലധികവുമാണ് വിലയെങ്കിലും രുചി തേടി നിരവധി പേരാണ് എത്തുന്നത്. അതിജീവനത്തിന്റെ ഈ അപൂർവ്വ കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.