കേരള ലോട്ടറി മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ലോട്ടറിത്തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ജിഎസ്ടി 40 ശതമാനമായി വർദ്ധിപ്പിച്ച കേന്ദ്ര നീക്കം, 2 ലക്ഷത്തോളം തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെയും കാരുണ്യ പോലുള്ള ക്ഷേമപദ്ധതികളെയും ബാധിക്കുമെന്നാണ് ആരോപണം.