Banner Ads

ലാഭമായല്ലോ! പുരുഷന്റെ അടിവസ്ത്രം പച്ചക്കറി ബാഗാക്കി വീട്ടമ്മ; ചിരിയും കയ്യടിയുമായി സോഷ്യൽ മീഡിയ

മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ വീട്ടമ്മയുടെ വേറിട്ട ‘ബാഗ്’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉപയോഗശൂന്യമായ ഒരു പുരുഷന്റെ അടിവസ്ത്രം തുന്നിച്ചേർത്ത് ഷോൾഡർ ബാഗാക്കി മാറ്റിയാണ് വീട്ടമ്മ എത്തിയത്. പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി കുറഞ്ഞ ചിലവിൽ പുനരുപയോഗം നടത്തിയ വീട്ടമ്മയുടെ ഈ ബുദ്ധിപരമായ കണ്ടുപിടിത്തം നെറ്റിസൺസിനെ പൊട്ടിച്ചിരിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്യുന്നു.