Banner Ads

റിപ്പോട്ടർ ടിവിക്കെതിരെ മുൻ ജീവനക്കാരി അഞ്ജന അനിൽ കുമാർ; മാധ്യമസ്ഥാപനങ്ങളിലെ ഇരട്ടത്താപ്പ് വെളിവായി

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണ പരാതി ആക്രമണോത്സുകമായി വാർത്തയാക്കിയ റിപ്പോട്ടർ ടിവി, സ്വന്തം സ്ഥാപനത്തിനുള്ളിലെ വനിതാ ജീവനക്കാരുടെ ദുരനുഭവങ്ങൾ മറച്ചുവെയ്ക്കുന്നുവെന്ന് മുൻ ജീവനക്കാരിയും മാധ്യമപ്രവർത്തകയുമായ അഞ്ജന അനിൽ കുമാർ വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന അവരുടെ പോസ്റ്റിൽ, ജോലി ചെയ്തിരുന്ന കാലത്ത് സഹപ്രവർത്തകരിൽ നിന്നുണ്ടായ മോശം പെരുമാറ്റവും മാനേജ്മെന്റിന്റെ അവഗണനയും തുറന്നുപറഞ്ഞു. പരാതി നൽകാൻ ശ്രമിച്ചപ്പോൾ തന്നെ “നഷ്ടം നിങ്ങള്ക്ക് തന്നെയായിരിക്കും” എന്ന മുന്നറിയിപ്പ് ലഭിച്ചതും, അവസാനം രാജിവയ്ക്കേണ്ടി വന്നതുമാണ് അവർ പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ ശക്തമായി പ്രചരിപ്പിച്ച ഈ പോസ്റ്റ് മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.