Banner Ads

റഷ്യൻ എണ്ണ നിർത്തിയില്ലെങ്കിൽ കടുത്ത ഉപരോധം”: ട്രംപിന് പിന്നാലെ നാറ്റോയും

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ റഷ്യയെ ഏതെങ്കിലും തരത്തിൽ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ട്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെയാണ് ഈ മുന്നറിയിപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. റഷ്യയുമായി എണ്ണ വ്യാപാരം തുടർന്നാൽ നാറ്റോ രാജ്യങ്ങൾ ഈ രാജ്യങ്ങൾക്കെതിരെ പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാനമായ നിലപാട് മാറ്റത്തിന് പിന്നാലെയാണ് നാറ്റോയും രംഗത്തെത്തിയിരിക്കുന്നത്.