
പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രധാന വഴിപാടായ പൊന്നുംകുടം സമർപ്പിച്ച അദ്ദേഹം, ക്ഷേത്ര നവീകരണത്തിനായി 3 കോടി രൂപയുടെ ചെക്ക് കൈമാറി. കൂടാതെ ഗോപുര നവീകരണവും പാർക്കിംഗ് സൗകര്യവും ഉൾപ്പെടെ 12 കോടി രൂപയുടെ വികസന പദ്ധതികൾ ഏറ്റെടുക്കാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. അതീവ സുരക്ഷയോടെ നടന്ന സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാം.