പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ സംഘ്‌പരിവാർ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ശ്രമിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബിജെപിയുടെ അടിസ്ഥാന ലക്ഷ്യത്തിനനുസൃതമായ പ്രവൃത്തിയാണ് പാലക്കാട് ഉണ്ടായതെന്നും തങ്ങളുടെ താല്പര്യം നടപ്പാക്കുന്നതിന് ചിലരെ പ്രീണിപ്പിക്കുകയും മറ്റു ചിലരെ ഭീഷണിപ്പെടു ത്തുകയും ചെയ്യുന്നത് ഇവരുടെ ശൈലിയാ ണെന്ന് മെത്രാപോലീത്ത പറഞ്ഞു