റഷ്യ-യുക്രെയ്ന് സമാധാന ചര്‍ച്ചകളുടെ വഴിവെട്ടി തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ആ തയ്യാറെടുപ്പുകള്‍ ഔദ്യോഗിക തലത്തിലും കാര്യമായി പ്രതിഫലിക്കുന്നുമുണ്ട് താനും. വരാനിരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തില്‍ സാമാധാനത്തിനായി പ്രതീക്ഷയര്‍പ്പിച്ചിരുന്ന ലോക രാജ്യങ്ങള്‍ പക്ഷെ ഡോണള്‍ഡ് ട്രംപിന്റെ കഴിവില്‍ അത്ര കണ്ട് തൃപ്തരല്ല എന്നതിന്റെ സൂചനകളും പുറത്തു വരുന്നുണ്ട്.