അമേരിക്കയുടെ ഭീഷണികളെ വകവെക്കാതെ, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇറാൻ വ്യക്തമാക്കി. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾ തള്ളി, ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രങ്ങൾ പുനർനിർമ്മിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രയേൽ നിരന്തരമായി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇത് മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.