പാകിസ്ഥാനില്‍ നിന്ന് പഹല്‍ഗാമിലെ ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്.ഇവര്‍ക്കെല്ലാം പാകിസ്ഥാനില്‍ നിന്നും പരിശീലനവും കിട്ടിയിരുന്നു എന്നാണ് വിവരം.ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്.