Banner Ads

മിസ്റ്ററി ത്രില്ലറുമായി യുവതാരം സന്ദീപ് പ്രദീപ്!!

മലയാള സിനിമയിൽ ഇന്ന് യുവതാരങ്ങളുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് പ്രേക്ഷകർ. അതിൽ ശ്രദ്ധേയനായ നടനാണ്, ‘ഫാലിമി’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധനേടിയ സന്ദീപ് പ്രദീപ്. ആലപ്പുഴ ജിംഖാന, പടക്കളം എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരം, ഇപ്പോൾ ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘ഏകോ’ എന്ന മിസ്റ്ററി ത്രില്ലറിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്താൻ ഒരുങ്ങുകയാണ്.