കോരങ്ങാട് ഒമ്പത് വയസ്സുകാരി അനയയുടെ മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അപൂർവവും മാരകവുമായ രോഗം എങ്ങനെ ബാധിച്ചു എന്നതിൽ ദുരൂഹത തുടരുന്നു. കുട്ടിയുടെ സഹോദരങ്ങൾ ഉൾപ്പെടെ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത് പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുന്നു.