ബഹുഭൂരിപക്ഷം തീർത്ഥാടകരും മഴക്കോട്ട് പോലും ധരിക്കാതെയാണ് മലകയറുന്നത്. ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്‌ച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിലെ മഴ സാഹചര്യം വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും.