
സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനമോടിച്ച് ലോട്ടറി വില്പനക്കാരനെ ഇടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ വിവാദം കൊഴുക്കുന്നു. സിദ്ധാർത്ഥിനെ നടുറോഡിലിട്ട് നാട്ടുകാർ മർദ്ദിച്ചതിനെതിരെ നടൻ ജിഷിൻ മോഹൻ രംഗത്തെത്തി. നിയമം കയ്യിലെടുക്കാൻ നാട്ടുകാർക്ക് അവകാശമില്ലെന്നും ഒരു കലാകാരനായതുകൊണ്ടാണ് ഇത്ര ക്രൂരമായി ആക്രമിച്ചതെന്നും ജിഷിൻ ആരോപിച്ചു. അതിനിടെ, 2021-ലെ കൊച്ചി നമ്പർ 18 ഹോട്ടലിലെ വിവാദ പാർട്ടിയുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്ന ജോൺസൺ നടത്തിയ വെളിപ്പെടുത്തലുകൾ നടനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.