തന്റെ ശരീരപ്രകൃതിയെ പരിഹസിക്കുന്നവർക്കെതിരെ ശക്തമായ പ്രതികരണവുമായി നടി പേളി മാണി. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച തന്റെ ശരീരത്തെ താൻ ഏറെ ബഹുമാനിക്കുന്നുവെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.