Banner Ads

ബിഹാറിൽ 23 ലക്ഷം സ്ത്രീ വോട്ടർമാരെ ഒഴിവാക്കി: ദളിത്, മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടെന്ന് കോൺഗ്രസ്

ബിഹാറിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ഏകദേശം 23 ലക്ഷം സ്ത്രീകളുടെ പേരുകൾ നീക്കം ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. ദളിത്, മുസ്‌ലീം വനിതാ വോട്ടർമാരെയാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്ന് അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ പറഞ്ഞു. 2020-ൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 59 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഭൂരിഭാഗവും. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദ്ദേശപ്രകാരം എസ്ഐആർ (SIR) എന്ന പേരിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്നും, ഇത് ഭരണഘടനാ വിരുദ്ധമാണ് എന്നും കോൺഗ്രസ് ആരോപിക്കുന്നു. വോട്ട് മോഷണം അനുവദിക്കില്ലെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ കോൺഗ്രസിൻ്റെ ആരോപണവുമായി വൈരുധ്യം കാണിക്കുന്നുണ്ട്.