Banner Ads

പ്രളയത്തിൽ ഗ്രാമങ്ങൾ തകർന്നു, സൈനികരടക്കം നൂറിലധികം പേരെ കാണാതായി |

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ ദുരന്തം. ഗംഗോത്രി തീർത്ഥാടന പാതയിലെ ധരാലി ഗ്രാമം പൂർണ്ണമായും ഒലിച്ചുപോയി. നാല് പേർ മരിച്ചതായും ഒമ്പത് സൈനികരടക്കം നൂറിലധികം പേരെ കാണാതായതായും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഹർഷീൽ മേഖലയിൽ നിന്ന് ഇതുവരെ 130-ലധികം ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു.