പോലീസിനോട് ചോറ് ചോദിച്ചു വൈറലായ കുട്ടി ഇപ്പോൾ മിൽമ പരസ്യത്തിലും
Published on: October 13, 2025
ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയതോടെയാണ് ഗോവിന്ദ് പൊലീസുകാരോട് ചോറ് ചോദിച്ചത്. ‘സാറേ എനിക്ക് ചോറ് വേണം, ഇല്ലേല്‍ എന്നെ അപ്പുറത്താക്കി താ..’ എന്നാണ് ഗോവിന്ദ് പൊലീസിനോട് പറഞ്ഞത്.