മലയാള സിനിമയുടെ പ്രിയപ്പെട്ട നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ശ്രീ ഗോകുലം ഗോപാലൻ്റെ ഡാൻസ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫൗണ്ടേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് പ്രായത്തെ വെല്ലുന്ന ഊർജ്ജത്തോടെ അദ്ദേഹം ചുവടുവെച്ചത്. മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച ‘തുടരും’ എന്ന സിനിമയിലെ ‘കൊണ്ടാട്ടം’ എന്ന ഗാനത്തിനാണ് അദ്ദേഹം നൃത്തം ചെയ്തത്. ഈ വീഡിയോയും അതിന് ലഭിക്കുന്ന കമൻ്റുകളും എന്തുകൊണ്ട് ഗോകുലം ഗോപാലൻ മലയാളികൾക്ക് പ്രിയപ്പെട്ടവനാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു.