Banner Ads

പുടിൻ്റെ പ്രത്യേക സമ്മാനം; അലാസ്കയിലെ അമേരിക്കക്കാരന് നേരിട്ട് യുറൽ മോട്ടോർസൈക്കിൾ

റഷ്യ-അമേരിക്ക ഉച്ചകോടിക്ക് പിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു അമേരിക്കൻ പൗരന് നൽകിയ അപൂർവ്വ സമ്മാനമാണ് ലോകശ്രദ്ധ നേടിയെടുത്തത്. അലാസ്കയിൽ താമസിക്കുന്ന വിരമിച്ച ഫയർ ഇൻസ്പെക്ടർ മാർക്ക് വാറന് റഷ്യയിൽ നിർമ്മിച്ച പുതുപുത്തൻ യുറൽ മോട്ടോർസൈക്കിൾ സമ്മാനമായി ലഭിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഉപരോധങ്ങൾ കടുത്ത സാഹചര്യത്തിൽ, ഒരു സാധാരണക്കാരന്റെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.