
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വികാരാധീനമായ നിമിഷം വൈറലാകുന്നു. വഴിയിൽ വെച്ച് തന്നെ തടഞ്ഞുനിർത്തിയ ഉമ്മയോട് “എന്താ വേണ്ടേ” എന്ന് പിഷാരടി ചോദിച്ചപ്പോൾ, അമ്പലത്തിൽ വഴിപാട് കഴിക്കാനായി അദ്ദേഹത്തിന്റെ ‘നാള്’ അറിയണമെന്നായിരുന്നു ആ ഉമ്മയുടെ മറുപടി. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറമുള്ള ഈ സ്നേഹക്കാഴ്ചയാണ് യഥാർത്ഥ കേരളമെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.