രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തുന്നതിനായി യൂനുസ് ബംഗ്ലാദേശിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്നാണ് ഹസീന ആവര്‍ത്തിച്ചത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവു കൂടിയായ മുഹമ്മദ് യൂനൂസ് ബംഗ്ലാദേശിന്റെ ഇടക്കാല മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.