
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമാനതകളില്ലാത്ത പ്രതിസന്ധിയിൽ. രാജ്യത്തുടനീളമായി 200-ൽ അധികം സർവീസുകൾ മുടങ്ങുകയും നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു. പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ക്ഷീണം കുറയ്ക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കൊണ്ടുവന്ന പുതിയ ‘ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്’ (FDTL) നിയമങ്ങളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നിയമപ്രകാരമുള്ള ക്രൂവിന്റെ അഭാവം കാരണം സർവീസുകൾ റദ്ദാക്കേണ്ടിവരുന്നത് ഇൻഡിഗോയ്ക്ക് വലിയ സാമ്പത്തിക നഷ്ടവും ഇമേജ് നഷ്ടവും വരുത്തുന്നു.