
വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂട് പരകോടിയിൽ. തോൽവി ഭയന്നാണ് കെ. മുരളീധരൻ സി.പി.ഐ.എം-ബി.ജെ.പി ഡീൽ ആരോപണം ഉന്നയിക്കുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്. വട്ടിയൂർക്കാവിലെ ജനങ്ങൾ വികസനത്തിനാണ് വോട്ട് ചെയ്യുന്നതെന്നും ബി.ജെ.പി വോട്ട് വാങ്ങി ജയിക്കേണ്ട സാഹചര്യം എൽ.ഡി.എഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർ. ശ്രീലേഖയുടെ സാന്നിധ്യവും മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളും വട്ടിയൂർക്കാവിൽ പോരാട്ടം പ്രവചനാതീതമാക്കുന്നു.