Banner Ads

#പട്ടാമ്പി: തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്; പട്ടാമ്പിയിൽ പ്രതിഷേധം ശക്തം|

പട്ടാമ്പി നഗരത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ നഗരസഭ ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. കടിയേറ്റവർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മണിക്കൂറുകളോളം നഗരത്തിലൂടെ അലഞ്ഞുനടന്ന നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. നഗരസഭയുടെ ഭാഗത്തുനിന്ന് തെരുവുനായ ശല്യത്തിന് പരിഹാരമുണ്ടാകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസും യൂത്ത് ലീഗും പ്രതിഷേധിച്ചു.