Banner Ads

ന്യൂയോർക്ക് കിംഗ് ഇനി മംദാനി! ; പ്രതികാരദാഹിയായി ട്രംപ് 10000 കോടി ഡോളർ റദ്ദാക്കി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനിക്കെതിരെ രൂക്ഷമായ ഭീഷണിയുമായി രംഗത്ത്. മംദാനി ‘ശുദ്ധ കമ്യൂണിസ്റ്റ്’ ആണെന്നും, അദ്ദേഹം മേയറായാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ടുകൾ റദ്ദാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിന് പ്രതിവർഷം ലഭിക്കുന്ന 10000 കോടി ഡോളറിലധികം വരുന്ന ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയിലൂടെ വോട്ടർമാരിൽ ആശങ്ക പരത്താനാണ് ട്രംപിന്റെ ശ്രമം. സൗജന്യ പബ്ലിക് ബസുകൾ, സാർവത്രിക ശിശുസംരക്ഷണം, 30 ഡോളർ മിനിമം വേതനം, സമ്പന്നർക്ക് അധിക നികുതി തുടങ്ങിയ പുരോഗമനപരമായ നയങ്ങൾ മുന്നോട്ടുവെച്ചാണ് മംദാനി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ എതിർക്കുമെന്നും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിട്ടുണ്ട്.