ഇസ്രയേല്‍ നടത്തുന്ന അതി ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഇടപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ഐക്യരാഷ്ട്രസഭ. ഇതിനെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയവും പാസാക്കിയിട്ടുണ്ട്. ഇസ്രയേല്‍ ഭരണകൂടം വംശഹത്യ തടയണമെന്നും പ്രദേശത്തെ നിയമവിരുദ്ധ ഉപരോധം പിന്‍വലിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടുകായും ചെയ്തു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ അതായത് ഒഐസി ഭൂരിഭാഗം അംഗങ്ങളും മുന്നോട്ടുവച്ച പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൗണ്‍സിലിലെ 47 അംഗങ്ങളില്‍ 27 പേര്‍ പ്രമേയത്തെ അനുകൂലിച്ചും അതുപോലെ നാല് പേര്‍ എതിര്‍ത്തും 16 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രമേയം പാസാവുകയും ചെയ്തു.