Banner Ads

#നിലമ്പൂർ:ഉപതെരഞ്ഞെടുപ്പ് നാളെ; ജനവിധി നിർണയിക്കും കേരള രാഷ്ട്രീയത്തിൻ്റെ ഭാവി

കേരള രാഷ്ട്രീയത്തിൻ്റെ ശ്രദ്ധാകേന്ദ്രം ഇനി നിലമ്പൂരിലേക്ക്. മലപ്പുറം ജില്ലയിലെ ഈ നിയോജക മണ്ഡലം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള നിർണായക സൂചനയായിരിക്കും ഈ ജനവിധി. 263 പോളിംഗ് ബൂത്തുകളിലായി 2,32,381 വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഓരോ വോട്ടും നിർണായകമാകുന്ന ഈ പോരാട്ടത്തിൽ, മണ്ഡലത്തിൽ കഴിഞ്ഞ തവണ കണ്ട രാഷ്ട്രീയ ചിത്രം മാറുമോ അതോ നിലവിലുള്ള ശക്തികൾ നിലനിർത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.