യുഎഇയുടെ ആദ്യ ഔദ്യോഗിക ലോട്ടറിയായ യുഎഇ ലോട്ടറി കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. ലോട്ടറി വാങ്ങലുമായി ബന്ധപ്പെട്ട് പ്രായ പരിശോധന, ചെലവ് പരിധി തുടങ്ങിയവ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി യുഎഇ ലോട്ടറി ഓപ്പറേറ്ററായ ഗെയിൽ എൽഎൽസി വ്യക്തമാക്കി. ഇത് ഗെയിമിംഗ് സ്വഭാവത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഗെയിൽ എൽഎൽസി കൂട്ടിച്ചേർത്തു