ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 വയസാക്കി കുറയ്ക്കാന്‍ വഴിയൊരുക്കുന്ന നിയമഭേദഗതി പാര്‍ലമെന്റ് ഇപ്പോൾ പാസാക്കിയിരിക്കുകയാണ്. വ്യക്തിഗത നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതിനെ തുടർന്ന് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, തുടങ്ങിയ കുടുംബകാര്യങ്ങളില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം കൈവരുന്നതായിരിക്കും. വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1958 ലെ ഏകീകൃത കുടുംബ നിയമമാണ് ഇപ്പോൾ മാറ്റിമറിക്കപ്പെട്ടത്.