
മലയാള സിനിമയുടെ ചരിത്രത്തിൽ, കണ്ണുനീരിന്റെയും സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമായി ഇന്നും നിലനിൽക്കുന്ന സിനിമയാണ് 1993-ൽ പുറത്തിറങ്ങിയ ‘ആകാശദൂത്’. സിബി മലയിൽ എന്ന പ്രതിഭാധനനായ സംവിധായകനും ഡെന്നിസ് ജോസഫ് എന്ന മാന്ത്രിക തിരക്കഥാകൃത്തും ഒരുമിച്ചപ്പോൾ പിറന്ന ഈ സിനിമ, മുപ്പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകരുടെ മനസ്സിൽ മായാത്ത നോവായി തുടരുന്നു.