ആർടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയേറ്ററിൽ പുഷ്പ രണ്ടാം ഭാഗത്തിന്റെ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ദിൽസുഖ് നഗർ സ്വദേശിനി രേവതിയാണ് (39) മരിച്ചത്. ഭർത്താവ് ഭാസ്കറിനും രണ്ട് മക്കൾക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അർജുനെ കാണാൻ ആളുകൾ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതിയും മകനും ഇതിനിടയിൽ പെടുകയായിരുന്നു. പൊലീസും അടുത്തുണ്ടായിരുന്നവരും ഉടൻ തന്നെ യുവതിക്കും മകനും സിപിആർ നൽകി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു.