
സംവിധായിക റത്തീനയുടെ ‘പാതിരാത്രി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടി നവ്യ നായർ നടുറോഡിൽ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ പോലീസ് തടഞ്ഞു. പോലീസ് ഇടപെടുന്നതും സംഭാഷണങ്ങളും ഉൾപ്പെടുത്തി നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായി. ‘നന്ദനം’ സിനിമയിലെ ബാലാമണിയെ ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയ ഈ പ്രൊമോഷൻ തന്ത്രം ശ്രദ്ധേയമായി.