
ധീരതയുടെ പര്യായമായ ‘പൂച്ച സാർ’ പേടിച്ച് ഒതുങ്ങിക്കിടക്കുന്ന എ.ഐ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. വറുത്ത മീൻ കട്ടതിന് കുറ്റവാളിയായി ഒരു കുഞ്ഞിൻ്റെ കൈയ്യിൽ തൂങ്ങിനിൽക്കുന്ന പൂച്ചയുടെ നിസ്സഹായതയാണ് വീഡിയോയുടെ ഹൈലൈറ്റ്. “ലെ പൂച്ച: തൂക്കിയല്ലോ നാഥാ”, “ചത്ത പോലെ കിടക്കാം” തുടങ്ങിയ രസകരമായ കമൻ്റുകളുമായി കാഴ്ചക്കാർ രംഗത്തെത്തി.