Banner Ads

ദേശീയ ഗാനത്തിന് തുല്യമായി ഇനി വന്ദേ മാതരവും; സ്കൂളുകളിലും ചടങ്ങുകളിലും നിർബന്ധം

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേ മാതരത്തിന് ഇനിമുതൽ ദേശീയ ഗാനത്തിന് തുല്യമായ പദവിയും ആദരവും നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വന്ദേ മാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ചരിത്രപരമായ ഉത്തരവ്. സ്കൂളുകൾ, സർക്കാർ പരിപാടികൾ എന്നിവിടങ്ങളിൽ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്ന് നിർദ്ദേശമുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വന്ദേ മാതരത്തിന്റെ എല്ലാ വരികളും ആലപിക്കണമെന്നതടക്കമുള്ള പുതിയ നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം.