ക്ഷിണ കൊറിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി നേഹ അറോറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായത്. പ്രസവത്തിനും ഗർഭധാരണത്തിനുമായി കൊറിയൻ സർക്കാർ 1.26 ലക്ഷം രൂപ അനുവദിച്ചതായാണ് അവൾ വെളിപ്പെടുത്തിയത്. ഗർഭകാല പരിശോധനകൾക്കായി 63,100 രൂപയും യാത്രച്ചെലവിന് 44,030 രൂപയും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. കൂടാതെ കുഞ്ഞ് ജനിച്ച ശേഷം രണ്ട് വർഷം മാസം 31,000 രൂപയും, എട്ട് വയസ് വരെ 12,600 രൂപയും ലഭിക്കും.